Thursday, August 29, 2013

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് സ്കൂള് വിദ്യാര്ത്ഥികള് അവല് സമര്പ്പിച്ചു



ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് സ്കൂള് വിദ്യാര്ത്ഥികള് അവല് സമര്പ്പിച്ചു
കൊടകര : ആനന്ദപുരം ശ്രീകൃഷ്ണസ്കൂളിലെ വിദ്യാര്ത്ഥികള് ആനന്ദപുരം മഹാവിഷ്ണുക്ഷേത്രത്തിലേയ്ക്ക് അവല് സമര്പ്പിച്ചു. ക്ഷേത്രം മേല്ശാന്തി മംഗലത്തുമന നാരായണന് നമ്പൂതിരി നിറഞ്ഞ ഹൃദയത്തോടെ കുട്ടികള് സമര്പ്പിച്ച അവല് ഏറ്റുവാങ്ങി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് അമ്പലത്തിലെത്തുന്ന ഭക്തര്ക്ക് അവല് പ്രസാദമായി വിതരണം ചെയ്യും. കഴിഞ്ഞ അദ്ധ്യായനവര്ഷം മുരിയാട് ഗ്രാമപഞ്ചായത്ത് കോട്ട് പാടശേഖരത്തിലെ ഇരുപതുപറ നിലം പാട്ടത്തിനെടുത്ത് ഉല്പാദിപ്പിച്ച മുന്നൂറ് പറ നെല്ലാണ് വിദ്യാര്ത്ഥികള് അരിയും അവലുമാക്കി വിതരണം ചെയ്തത്. അരി വിതരണത്തിന്റെ ഉദ്ഘാടനത്തിന് കവയിത്രി സുഗതകുമാരിയും കഴിഞ്ഞവര്ഷം സ്കൂളില് എത്തിയിരിന്നു. കീഴ്ശാന്തി സുബ്രഹ്മണ്യശര്മ്മ, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, അദ്ധ്യാപകരായ കെ.ആര്. ശശികുമാര്, ടി.അനില്കുമാര് എന്നിവര് സന്നിഹിതരായിരുന്നു.



No comments:

Post a Comment

Note: Only a member of this blog may post a comment.